
ബഹ്റൈനിൽ നാഷണൽ ട്രീ വീക്കിന് തുടക്കം ; വൃക്ഷത്തൈ നട്ട് കിരീടാവകാശി
നാഷണൽ ട്രീ വീക്കിന് തുടക്കം കുറിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഗുദൈബിയ കൊട്ടാരത്തിൽ വൃക്ഷത്തൈ നട്ടു. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനായി ഹമദ് രാജാവ് പ്രഖ്യാപിച്ച ദേശീയ കർമപദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുകയും പാരിസ്ഥിതിക സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വികസനത്തെ പിന്തുണക്കുകയും ചെയ്യുക എന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണ്. ദേശീയ പാരിസ്ഥിതിക പദ്ധതികളെ, പാരിസ്ഥിതിക സുരക്ഷ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി….