നീറ്റ് പുന:പരീക്ഷ; ചണ്ഡിഗഡിലെ സെന്ററിൽ പരീക്ഷ​യെഴുതാൻ വിദ്യാർത്ഥികൾ എത്തിയില്ല

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്കായി നടത്തിയ പുന:പരീക്ഷ​യെഴുതാൻ വിദ്യാർത്ഥികൾ എത്തിയില്ലെന്ന് റിപ്പോർട്ട്. 1563 വിദ്യാർഥികൾക്കായി പുന:പരീക്ഷയെുതാൻ ഏഴ് കേന്ദ്രങ്ങളാണ് നിശ്ചയിച്ചിരുന്നത്. അതിൽ 2 വിദ്യാർത്ഥികൾക്കായി പരീക്ഷാ കേന്ദ്രമൊരുക്കിയിരുന്നത് ചണ്ഡിഗഡിലെ സെക്ടർ 44 ലെ സെന്റ് ജോസഫ് സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു. ഇൻവിജിലേറ്റർമാരും സുരക്ഷക്കായി പോലീസ് ഉദ്യോഗസ്ഥരും പരിശോധനക്കായി മെറ്റൽ സ്കാനറുകൾ അടക്കമുള്ള സൗകര്യങ്ങളും സംവിധാനും ഒരുക്കിയിരുന്നു. രണ്ട് മണിക്കാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും ഉച്ചയ്ക്ക് 1.30 ന് ഗേറ്റ് അടയ്ക്കും. എന്നാൽ 1.30 ന്…

Read More

എൻ.സി.ഇ.ആർ.ടി 2014 മുതൽ ആർ.എസ്.എസ് അനുബന്ധ സംഘടനയായി പ്രവർത്തിക്കുന്നു; വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി

എൻ.സി.ഇ.ആർ.ടിയെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രം​ഗത്ത്. എൻ.സി.ഇ.ആർ.ടി 2014 മുതൽ ആർ.എസ്.എസ് അനുബന്ധ സംഘടനയായി പ്രവർത്തിക്കുന്നുവെന്ന് ജയറാം രമേശ്. പതിനൊന്നാം ക്ലാസിലെ പരിഷ്കരിച്ച പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകം മതേതര ആശയത്തെ വിമർശിക്കുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.ഇ.ആർ.ടിയുടെ ലക്ഷ്യം പാഠപുസ്തകങ്ങൾ നിർമിക്കുക എന്നതാണെന്നും രാഷ്ട്രീയ ലഘുലേഖകളുടെ നിർമാണവും പ്രചാരണവുമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. രാജ്യത്തിന്‍റെ ഭരണഘടനക്കെതിരെ എൻ.സി.ഇ.ആർ.ടി ആക്രമണം ശക്തമാക്കുകയാണെന്ന് പറഞ്ഞ ജയറാം രമേശ്. സുപ്രീം കോടതിയുടെ വിവിധ വിധികൾ മതേതരത്വം ഭരണഘടനയുടെ…

Read More