കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു

കര്‍ണാടകയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം ഉറ്റുനോക്കികൊണ്ടിരിക്കുകയാണ് ദേശീയ രാഷ്ട്രീയം. കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. കേവല ഭൂരിപക്ഷത്തിനുള്ള മാജിക് നമ്പറായ 113 സീറ്റും മറികടന്ന് ലീഡ് നിലനിർത്തുകയാണ് കോൺഗ്രസ്. ഇടയ്ക്ക് ബി.ജെ.പിയേക്കാൾ ഇരട്ടിയിലേറെ സീറ്റിൽ ലീഡുറപ്പിച്ചിരുന്ന കോൺഗ്രസ് 116 സീറ്റിൽ വരെ ആധിപത്യം നിലനിർത്തുന്നതായും കാണാൻ സാധിച്ചു. അതേസമയം ബി.ജെ.പി 77 സീറ്റിലൊതുങ്ങുകയും ചെയ്തിരുന്നു. ജെ.ഡി.എസ് 25 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്.

Read More

കര്‍ണാടകയിൽ വോട്ടെണ്ണൽ തുടങ്ങി; ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം

കര്‍ണാടകയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം ഉറ്റുനോക്കുകയാണ് ദേശീയ രാഷ്ട്രീയം. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ ഫല സൂചനകളനുസരിച്ച് ശക്തമായ മത്സരമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യവും തുടര്‍ന്ന് വോട്ടിങ് മെഷീനിലെ വോട്ടുകളുമാണ് എണ്ണുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത് 36 കേന്ദ്രങ്ങളിലാണ്. 224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 73.19 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൂടുതല്‍ എക്‌സിറ്റ് പോള്‍ സര്‍വേകളും കോണ്‍ഗ്രസിനാണ്…

Read More

ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എച്ച് ഡി കുമാരസ്വാമി

കർണാടകയിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. വോട്ടണ്ണലിന് മിനിറ്റുകൾക്ക് മുമ്പാണ് മുൻ മുഖ്യമന്ത്രികൂടിയായ കുമാരസ്വാമിയുടെ പ്രതികരണം. ജെഡിഎസ് ചെറിയ പാർട്ടിയാണെന്നും നിലവിൽ ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കാം. അതിന് ശേഷം തീരുമാനങ്ങൾ അറിയിക്കാം. ഒരു പാർട്ടിയോടും ഇതുവരെ ഡിമാൻഡ് വെച്ചിട്ടില്ലെന്നും കുമാര സ്വാമി വ്യക്തമാക്കി.

Read More