
ചെങ്കടലിൻ്റെ സംരക്ഷണം ; ദേശീയ പദ്ധതിയുമായി സൗദി അറേബ്യ
ചെങ്കടലിന്റെ സംരക്ഷണത്തിനും സുസ്ഥിരതക്കുമായി സൗദി അറേബ്യ ദേശീയ പദ്ധതി ആരംഭിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പദ്ധതി പ്രഖ്യാപനം നടത്തി. ചെങ്കടൽ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും അത് നിലനിർത്തുന്നതിന് സഹകരണം ശക്തിപ്പെടുത്താനും സമൂഹത്തെ ശാക്തീകരിക്കുകയും സാമ്പത്തിക വൈവിധ്യവത്കരണം കൈവരിക്കുകയും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സുസ്ഥിരമായ നീല സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തെ പിന്തുണക്കാനും ലക്ഷ്യമിട്ടാണിത്. സൗദി അറേബ്യ അതിൻ്റെ സാമ്പത്തികവും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സാധ്യതകളും സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ ശ്രമങ്ങൾ പുറത്തുവിടുന്നത് തുടരുകയാണെന്ന് കിരീടാവകാശി പറഞ്ഞു….