
രാഹുൽ ഗാന്ധി എസ്‌ഡിപിഐ പിന്തുണ വാങ്ങുന്നു ; ദേശീയതലത്തിൽ പ്രചാരണം ശക്തമാക്കി ബിജെപി
രാഹുൽഗാന്ധി എസ്‌ഡിപിഐ പിന്തുണ വാങ്ങുന്നു എന്ന പ്രചാരണം ദേശീയതലത്തിൽ ശക്തമാക്കി ബിജെപി. തീവ്രവാദികളുമായി കോൺഗ്രസ് സന്ധി ചെയ്തെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആരോപിച്ചു. ബിജെപിയുടെ ധ്രുവീകരണ നീക്കം തല്ക്കാലം അവഗണിക്കാനാണ് എഐസിസി നേതാക്കൾക്കിടയിലെ ധാരണ.കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കണ്ട മുസ്ലിം ലീഗ് പതാക വടക്കേ ഇന്ത്യയിൽ എൻഡിഎ പ്രചാരണ ആയുധമാക്കിയിരുന്നു. അമേഠിയിലെ രാഹുൽ ഗാന്ധിയുടെ പരാജയത്തിലും ഈ പ്രചാരണം ഒരു ഘടകമായിരുന്നു. സമാന ദൃശ്യങ്ങൾ ഇന്ന് വയനാട്ടിൽ ഒഴിവാക്കാൻ കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചത്…