രാജ്യപൈതൃകം വിളംബരം ചെയ്ത് റാസൽഖൈമ

അ​റ​ബി​ക്-​ബോ​ളി​വു​ഡ് സം​ഗീ​ത അ​ക​മ്പ​ടി​യോ​ടെ തു​ട​ങ്ങി​യ അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ലെ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് വ​ര്‍ണ​ങ്ങ​ള്‍ പെ​യ്തി​റ​ങ്ങി​യ ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തി​നൊ​ടു​വി​ല്‍ ഗി​ന്ന​സ് നേ​ട്ട പ​രി​സ​മാ​പ്തി. ഡ്രോ​ണു​ക​ളും ലേ​സ​റു​ക​ളും ക്ര​മീ​ക​രി​ച്ച് ന​ട​ത്തി​യ ക​രി​മ​രു​ന്ന് വി​രു​ന്നി​ല്‍ ര​ണ്ട് ലോ​ക റെ​ക്കോ​ഡു​ക​ളാ​ണ് റാ​സ​ല്‍ഖൈ​മ സ്ഥാ​പി​ച്ച​ത്. 750 ഡ്രോ​ണ്‍ ഷോ​യി​ലൂ​ടെ വാ​നി​ല്‍ വി​രി​ഞ്ഞ മു​ത്തു​ച്ചി​പ്പി​യും 1400 ഡ്രോ​ണു​ക​ള്‍ തീ​ര്‍ത്ത വ​ലി​യ മ​ര​വു​മാ​ണ് ഗി​ന്ന​സ് ബു​ക്കി​ല്‍ ഇ​ടം പി​ടി​ച്ച​ത്. ഇ​തോ​ടെ തു​ട​ര്‍ച്ച​യാ​യ ആ​റാ​മ​ത് വ​ര്‍ഷ​വും ഗി​ന്ന​സ് നേ​ട്ട പ​ട്ടി​ക​യി​ല്‍ റാ​സ​ല്‍ഖൈ​മ ഇ​ടം പി​ടി​ച്ചു. പ​വി​ഴ ദ്വീ​പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വൈ​വി​ധ്യ​മാ​ര്‍ന്ന…

Read More