ജൂൺ 15നകം ആംആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയണം; നിർദേശം നൽകി സുപ്രീംകോടതി

ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയാൻ സുപ്രിംകോടതിയുടെ നിർദേശം. ജൂൺ 15നകം ഡൽഹിയിലെ ഓഫീസ് ഒഴിയണമെന്നാണ് കോടതി നിർദേശം. കൈയ്യേറ്റ ഭൂമിയിലാണ് പാർട്ടി ഓഫീസെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ജില്ലാ കോടതി വിപുലീകരണത്തിനായി ഡൽഹി ഹൈക്കോടതിക്ക് അനുവദിച്ച സ്ഥലത്താണ് എ.എ.പി ഓഫീസ് നിർമിച്ചതെന്നായിരുന്നു കണ്ടെത്തൽ. ജൂൺ 15നകം ഓഫീസ് ഒഴിയണമെന്നും പുതിയ ഓഫീസിനായുള്ള ഭൂമിക്കായി ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിനെ സമീപിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. നാലാഴ്ചക്കുള്ളിൽ പാർട്ടിയുടെ അപേക്ഷ പരി​ഗണിക്കണമെന്നും നിശ്ചിത സമയത്തിനകം തീരുമാനം അറിയിക്കാനും…

Read More