
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതു അവധി; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പൊതു അവധി തുടങ്ങിയതോടെ രാജ്യത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറി. ചൂട് കുറഞ്ഞ അനുകൂലമായ കാലാവസ്ഥ മുതലാക്കിയാണ് സ്വദേശികളും വിദേശികളുമടക്കമുള്ളവർ കൂട്ടത്തോടെ കുടുംബവുമായി ടൂറിസം സ്ഥലങ്ങളിൽ എത്തിയത്. പ്രധാന കോട്ടകളിലും ബീച്ചുകളിലും തിരക്ക് പതിൻമടങ്ങായി വർധിച്ചിട്ടുണ്ട്. അവധി ആരംഭിച്ചേതാടെ സംഘടനകളും കൂട്ടായ്മകളും പിക്നിക്കുകളും അവധി യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. വാദീ ബനീ ഖാലിദ്, സൂറിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ, വദീ ഹുകൈൻ, ജബൽ അഖ്ദർ, നിസ്വ, നിസ്വ കോട്ട എന്നിവിടങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്….