
ബഹ്റൈൻ ദേശീയദിന ആഘോഷ പരിപാടികളിൽ പങ്കെടുത്ത് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ
ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 25ആം വാർഷികത്തിന്റെയും ഭാഗമായി സഖീർ പാലസിൽ സംഘടിപ്പിച്ച പരിപാടികളിൽ ഹമദ് രാജാവ് പങ്കെടുത്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രതിനിധി എഡിൻബർഗ് ഡ്യൂക്ക് എഡ്വേർഡ് രാജകുമാരന്റെയും സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഹമദ് രാജാവ് ദേശീയ ദിന സന്ദേശം നൽകി. രാഷ്ട്രത്തിന്റെ ആധുനിക യാത്രക്ക് തുടക്കമിട്ട പിതാവ് ശൈഖ് ഈസ ബിൻ സൽമാൻ…