ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണം; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ

പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ദേശീയ വനിതാകമ്മീഷന്റെ നിർദ്ദേശം. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷൻ ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പറഞ്ഞ് ചില ഭാഗങ്ങൾ നീക്കംചെയ്തശേഷമാണ് കേരളസർക്കാർ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതോടെ പല പ്രമുഖരുടെയും പേരുകൾ പുറത്തുവരില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി കഴിഞ്ഞദിവസം ദേശീയ വനിതാകമ്മിഷനെ സന്ദർശിച്ച് ഹേമകമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇടപെട്ടാണ് പൂർണ റിപ്പോർട്ടിന്റെ പകർപ്പ് ഹാജരാക്കാൻ ചീഫ്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വേണം ; ദേശീയ വനിതാ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി ബിജെപി നേതാക്കൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സംസ്ഥാനത്തെ ബിജെപി നേതാക്കൾ. സന്ദീപ് വചസ്പതി, ശിവ ശങ്കർ എന്നിവർ ഡൽഹിയിലെ ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനത്ത് എത്തി പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരയാക്കപ്പെട്ടവരുടെ സ്വകാര്യത സംരക്ഷിച്ചു തന്നെ കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. റിപ്പോർട്ടിലെ കുറ്റക്കാരോട് സർക്കാർ വിലപേശുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ആരോപണം നേരിടുന്നവരുടെ പേരുകൾ ഒളിച്ചു വയ്ക്കേണ്ടതില്ലെന്നും ഇവർ പറയുന്നു. ഇപ്പോൾ കേസെടുത്തിരിക്കുന്നത് റിപ്പോർട്ടിൽ പരാമ‍ർശിക്കപ്പെട്ടവർക്കെതിരെ അല്ലെന്നും…

Read More

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് എതിരാരെ വിവാദ പരാമർശം ; മഹുവാ മൊയ്ത്ര എംപിക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമക്കെതിരെ ‘എക്സി’ൽ വിവാദ പരാമർശം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. രേഖ ശർമ നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 79 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് എഫ്.ഐ.ആർ. ദേശീയ വനിതാ കമ്മീഷനും കഴിഞ്ഞദിവസം സ്വമേധയാ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് മഹുവ നടത്തിയതെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. മഹുവ മൊയ്ത്രക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രേഖ ശർമ ലോക്സഭാ സ്പീക്കർ ഓം…

Read More

രേഖ ശര്‍മയ്‌ക്കെതിരായ പരാമര്‍ശം; മഹുവ മൊയ്ത്രക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് വനിതാകമ്മിഷൻ

തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ ദേശീയ വനിത കമീഷൻ കേസെടുത്തു. കമ്മിഷൻ അധ്യക്ഷ രേഖ ശർമക്കെതിരായ പരാമർശത്തിലാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് മഹുവ നടത്തിയതെന്നാണ് കമ്മിഷൻ വിലയിരുത്തിയിരിക്കുന്നത്. മഹുവക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷൻ ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് കത്തയച്ചിട്ടുമുണ്ട്. കൂടാതെ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസിനും കമ്മിഷൻ കത്തയച്ചു. മഹുവ ഭാരതീയ ന്യായ സംഹിതയിലെ 79-ാം വകുപ്പു പ്രകാരമുള്ള കുറ്റം ചെയ്തതെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നു‌മാണ്…

Read More

ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകുമെന്ന് ടി എം സി

ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്. സന്ദേശ്ഖലിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആരോപിച്ച് പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ദേശീയ വനിത കമീഷൻ അധ്യക്ഷ ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെയാണ് നിലവിൽ തൃണമൂൽ പരാതി നൽകാനൊരുങ്ങുന്നത്. രേഖ ശർമക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് പശ്ചിമ ബംഗാൾ മന്ത്രിയും ടി എം സി വക്താവുമായ ശശി പഞ്ജ പറഞ്ഞു. സന്ദേശ്ഖലിയിലെ ചില വിഡിയോകളും ടി എം സി പങ്കിട്ടുവെന്നും ബി…

Read More

ബോളിവുഡ് നടി കങ്കണ റണൗട്ടിനെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്; കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാറ്റെയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ

ബോളിവുഡ് നടി കങ്കണ റണൗട്ട് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ താരത്തെ അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാറ്റെക്കെതിരെ ദേശീയ വനിതാ കമ്മീഷൻ. വിഷയത്തില്‍ സുപ്രിയക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്നാണ് ദേശീയ വനിത കമ്മീഷന്‍റെ ആവശ്യം. എന്നാൽ തന്‍റെ അറിവോടെയല്ല സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് വന്നതെന്നും ഉടൻ തന്നെ അത് പിൻവലിച്ചെന്നുമാണ് സുപ്രിയയുടെ വിശദീകരണം. ഇൻസ്റ്റഗ്രാമിലാണ് കങ്കണയുടെ ചിത്രത്തോടൊപ്പം സുപ്രിയ ഇവരെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്‌കെ വേദിയിൽ പിന്തുണ. ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയിൽ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരിയാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. …………………………… മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ആവശ്യത്തിലൂന്നിയ ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദേശീയ വനിതാ കമ്മീഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. …………………………… മുഖ്യമന്ത്രി സ്ഥാനത്തിനായി…

Read More