
ദേശീയ ആഘോഷങ്ങളിൽ തിളങ്ങി കുവൈത്ത്
ദേശീയ-വിമോചന വാർഷികദിനങ്ങൾ അടുത്തതോടെ ആഘോഷങ്ങളിൽ തിളങ്ങി കുവൈത്ത്. രാജ്യത്ത് എല്ലായിടങ്ങളിലും ദേശീയപതാകകൾ ഉയർന്നു കഴിഞ്ഞു. ബഹുവർണങ്ങളിലുള്ള ചായംപൂശിയും ഇലക്ട്രിക് ലൈറ്റുകൾകൊണ്ട് അലങ്കരിച്ചും രാജ്യത്തെങ്ങും ആഘോഷത്തിന്റെ അന്തരീക്ഷമാണ്. ഫെബ്രുവരി 25, 26 തീയതികളിലാണ് കുവൈത്തിന്റെ ദേശീയ-വിമോചന ദിനങ്ങൾ. ഈ ദിവസങ്ങളിൽ രാജ്യത്ത് വിപുലമായ പ്രത്യേക ആഘോഷങ്ങൾ ഒരുക്കും. ദേശീയ-വിമോചന ദിനത്തിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും വിവിധ ആഘോഷങ്ങൾക്കു തുടക്കമിട്ടിട്ടുണ്ട്.