ദില്ലിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ചു

വായു മലിനീകരണ തോത് മൂന്നൂറ് കടന്നതോടെ ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.​ ഇന്ന് രാവിലെ 8 മണി മുതൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ​ഗ്രേഡ് 2, നടപ്പാക്കി തുടങ്ങി. മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും നടപടികളും ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളുടെ ഉപയോ​ഗം കുറയ്ക്കാനും നിര്‍ദേശമുണ്ട്. കൂടാതെ വാഹനങ്ങളുടെ പാർക്കിം​ഗ് ഫീസ് കൂട്ടും, ​ഗതാ​ഗത തടസം കുറയ്ക്കാൻ ന​ഗരത്തിൽ കൂടുതൽ ഉദ്യോ​ഗസ്ഥരെ നിയോഗിക്കുകയും ചെയ്യും. എൻസിആർ…

Read More

സ്വാതന്ത്ര്യ ദിനാഘോഷം ; ഫിദായീൻ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട് , രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിൽ

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനം കനത്ത ജാ​ഗ്രതയിൽ. ജമ്മു കശ്മീർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഫിദായീൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇൻ്റലിജൻസ് വൃത്തങ്ങൾക്ക് വിവരം ലഭിച്ചു. ഡൽഹിയിലോ പഞ്ചാബിലോ ഫിദായീൻ ആക്രമണത്തിന് ശ്രമിച്ചേക്കുമെന്നാണ് വിവരം. കനത്ത സുരക്ഷാ സാന്നിദ്ധ്യം കാരണം ആ​ഗസ്ത് 15ന് ആക്രമണമുണ്ടായേക്കില്ല, പക്ഷേ ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഇതുണ്ടായേക്കാമെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജമ്മുവിലെ കത്വ അതിർത്തി ഗ്രാമത്തിൽ ആയുധങ്ങളുമായി രണ്ട് അജ്ഞാതരുടെ നീക്കം അടുത്തിടെ…

Read More