
നാഷണൽ ആക്ക്ഷൻ ചാർട്ടർ രാജ്യത്തിന് കരുത്തും കെട്ടുറപ്പും നൽകി ; വിലയിരുത്തൽ നടത്തി ബഹ്റൈൻ മന്ത്രിസഭ
നാഷനൽ ആക്ഷൻ ചാർട്ടർ രാജ്യത്തിന് കരുത്തും കെട്ടുറപ്പും നൽകിയെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും ബഹ്റൈൻ ജനതക്കും ഈയവസരത്തിൽ കാബിനറ്റ് ആശംസകൾ നേരുകയും ചെയ്തു. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടവും പുരോഗതിയും കൂടുതൽ ശക്തമായി തുടരാനും പുതിയ മേഖലകളിലേക്ക് പ്രവേശിക്കാനും ചാർട്ടർ വഴി സാധ്യമായതായും വിലയിരുത്തി. ബഹ്റൈൻ സായുധസേനയുടെ കീഴിലുള്ള കോബ്ര ഇസഡ് വിമാനം, ഖാലിദ് ബിൻ അലി സൈനിക കപ്പൽ എന്നിവയുടെ സമർപ്പണ…