
സവാള കയറ്റുമതിക്ക് 40 തീരുവ ഏർപ്പെടുത്തി കേന്ദ്രം; പ്രതിഷേധവുമായി വ്യാപാരികൾ
സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് നാസിക്കിലെ സവാള മൊത്തവ്യാപാരം വ്യാപാരികൾ നിർത്തിവച്ചു. സവാളവ്യാപാരത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ് നാസിക്. ഇന്നു മുതൽ സവാള മൊത്തവ്യാപാരം നിർത്തിവയ്ക്കുമെന്നാണ് അറിയിപ്പ്.ഞായറാഴ്ച നാസിക്കിലെ നിഫാദ് താലൂക്കിൽ നടന്ന ട്രേഡേഴ്സ് ആൻഡ് കമ്മിഷൻ ഏജന്റ്സ് അസോസിയേഷന്റെ യോഗത്തിലാണ്, മൊത്തവ്യാപാരം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള സവാള വ്യാപാരികളോടും ഈ തീരുമാനത്തോടു സഹകരിക്കാൻ അസോസിയേഷൻ അഭ്യർഥിച്ചു. അതിനിടെ, സവാളയുടെ കരുതൽശേഖരം…