
73,055 കിലോമീറ്റര്‍ വേഗത്തിൽ ഭീമൻ ചിന്നഗ്രഹം ഭൂമിക്കരികിലേക്ക്; 30 ലക്ഷം മൈൽ അടുത്തുവരും
ഭൂമിക്കരികിലൂടെ നിരവധി ചിന്നഗ്രഹങ്ങൾ അടുത്തിടെ കടന്നുപോയിരുന്നു. ഇപ്പോ ഇതാ വീണ്ടും ഒരു ഛിന്നഗ്രഹം ഭൂമിക്ക് അടുത്ത് വരുന്നു എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാസ. ഈ ചിന്നഗ്രഹത്തിന് ഒരു വിമാനത്തിന്റെ വലിപ്പമുണ്ടത്ര. മണിക്കൂറില്‍ 73,055 കിലോമീറ്റര്‍ വേഗത്തിലാണ് ഇതിന്‍റെ സഞ്ചാരം. അടുത്ത ദിവസങ്ങളിൽ ഭൂമിക്ക് അരികിലെത്തുന്ന ഈ വലിയ ഛിന്നഗ്രഹത്തിന്റെ പേര് 2024 എന്‍എഫ് എന്നാണ്. 220 അടി, അതായത് 67 മീറ്റര്‍ വ്യാസമുള്ള 2024 NF ജൂലൈ 17നാണ് ഭൂമിക്ക് ഏറ്റവും അരികിലെത്തുക. ഈസമയം 30 ലക്ഷം…