ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽ പെട്ട് കാണാതായ കുട്ടികൾക്കായി തെരച്ചിൽ ; ഒഴുക്ക് ശക്തം , തെരച്ചിൽ ദുഷ്കരം

ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപെട്ട് കുട്ടികളുൾപ്പെടെ ഏഴുപേരെ കാണാതായി. ഇന്നലെ രാവിലെ നർമദ നദിയിലെ പൊയ്ച്ച ഭാഗത്ത് കുളിക്കാനിറങ്ങിയ എട്ടംഗ സംഘമാണ് അപകടത്തിൽപെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി എൻഡിആർഎഫ് സംഘം തിരച്ചിൽ തുടരുകയാണ്. അതേസമയം, നർമ്മദ നദിയുടെ ഒഴുക്കുള്ള ഭാഗമായതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. കാണാതായവരിൽ ആറു പേരും 15 വയസിൽ താഴെ പ്രായമുള്ള കുട്ടികളാണ്. ഭരത് ബദാലിയ (45), അർണവ് ബദാലിയ, മിത്രാക്ഷ ബദാലിയ(15), വ്രാജ് ബദാലിയ(11), ആര്യൻ ജിഞ്ജല(7), ഭാർഗവ് ഹാദിയ(15),…

Read More