
ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു
ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അവർ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇടക്കാല ജാമ്യം ലഭിച്ച നരേഷ് ഗോയൽ മരണസമയത്ത് അനിതക്കൊപ്പം ഉണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അവരുടെ അന്ത്യമുണ്ടായതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മരണസമയത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ശവസംസ്കാരം ഇന്ന് തന്നെ ഉണ്ടാവുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. നരേഷ് ഗോയലും അർബുദബാധിതനാണ്. മെയ് ആറിനാണ് നരേഷ് ഗോയലിന് ബോംബെ ഹൈകോടതി…