ഹിറ്റ് കോംബോ തിരിച്ചെത്തുന്നു; മലയാള ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട ഓൺസ്‌ക്രീൻ ജോഡി തിയേറ്ററുകളിലേക്ക്

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ക്വീൻ എലിസബത്ത് പ്രദർശനത്തിനൊരുങ്ങുകയാണ്. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം ,ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇരുവരുടെയും കോംബോയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തന്റെ കരിയറിൽ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ജോണറിൽ എം. പത്മകുമാർ ഒരുക്കുന്ന ‘ക്വീൻ എലിസബത്തി’ലൂടെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഉജ്ജ്വലമായ…

Read More