
നുണപരിശോധനയ്ക്ക് തയാർ, പക്ഷേ ഒരു നിബന്ധനയുണ്ട്’: ബ്രിജ്ഭൂഷൺ
ലൈംഗികാതിക്രമ ആരോപണങ്ങളുടെ സത്യം വെളിച്ചത്ത് കൊണ്ടുവരുന്നതിന് നുണപരിശോധനയ്ക്ക് വിധേയനാകാമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. നുണ പരിശോധനയ്ക്കാ ഞായറാഴ്ച ഹരിയാനയിലെ മെഹമിൽ നടന്ന ഖാപ് പഞ്ചായത്ത് യോഗം ബ്രിജ്ഭൂഷൺ നാർക്കോ ടെസ്റ്റിന് വിധേയനാണെന്നും നിയമനടപടി നേരിടണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പിന്നാലെയാണ് നുണപരിശോധനയ്ക്ക് തയാറാണെന്ന് സിങ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം, ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് ഹരിയാനയിൽനിന്നുള്ള കർഷകർ പിന്തുണ അറിയിച്ചു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 വനിതാ ഗുസ്തി താരങ്ങളാണ്…