
കെല്‍ട്രോണിന്റെ മറുപടി അസംബന്ധം, വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് ചെന്നിത്തല
എഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്നുള്ള കെല്‍ട്രോണിന്‍റെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അസംബന്ധമായ മറുപടിയാണ് നല്‍കിയത്. കെൽട്രോണിൻ്റെ വിശ്വാസ്യത തന്നെ പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടി. കെല്‍ട്രോണ്‍ ആര്‍ക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്? കുത്തക കമ്പനിയുടെ കൊള്ളയ്ക്ക് കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണ്‍ സാധാരണക്കാരന്‍റെ വീഴ്ചകള്‍ വിറ്റ് കാശാക്കാന്‍ നോക്കുകയാണ്. ക്യാമറയുടെ വില വെളിപ്പെടുത്തിയാല്‍ ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്ടപ്പെടുന്നത്? ജനങ്ങളെ…