
നാഫ്ത വിതരണം ; ദീർഘകാല കാരാറുമായി ഖത്തർ എനർജി
20 വർഷം ദൈർഘ്യമുള്ള 18 ദശലക്ഷം ടണിന്റെ നാഫ്ത വിതരണ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജിയും സിംഗപ്പൂർ ആസ്ഥാനമായ ഷെൽ ഇന്റർനാഷനലും. ഖത്തർ എനർജിയുടെ ഏറ്റവും വലിയ നാഫ്ത വിതരണ കരാറിനാണ് ഒപ്പുവെച്ചത്. അടുത്തവർഷം ഏപ്രിൽ മുതൽ ഇതു പ്രകാരമുള്ള വിതരണം ആരംഭിക്കും. ക്രൂഡോയിലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പെട്രോളിയം അനുബന്ധ ഉൽപന്നമായ നാഫ്തയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി രാജ്യമാണ് ഖത്തർ. കഴിഞ്ഞ ഓരോ വർഷങ്ങളിലായി നാഫ്ത ഉൽപാദനത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കുന്ന ഖത്തറിന്റെ…