ഭർത്താവിന്റെ പേരിലുള്ള ഭൂമിയിൽ കൃഷിയിറക്കാനെത്തി; ഗായിക നഞ്ചിയമ്മയെ തടഞ്ഞ് പൊലീസും റവന്യു ഉദ്യോഗസ്ഥരും

ആദിവാസി ഭൂമി അന്യാധീനപ്പെടൽ തടയൽ നിയമപ്രകാരം (ടിഎൽഎ) ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ ഗായിക നഞ്ചിയമ്മയെയും കുടുംബാംഗങ്ങളെയും പൊലീസും റവന്യു ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു. അഗളിയിൽ പ്രധാന റോഡരികിലെ നാലേക്കർ ഭൂമി ഉഴുത് കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മയും കുടുംബാംഗങ്ങളും എത്തിയത്. അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ പി എ ഷാനവാസ് ഖാന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യാേഗസ്ഥരും അഗളി പൊലീസുമാണ് ഇവരെ തടഞ്ഞത്. നിലവിൽ ഭൂമിക്ക് ഉടമസ്ഥത അവകാശപ്പെടുന്നവരും സ്ഥലത്തുണ്ടായിരുന്നു. കന്തസ്വാമി ബോയനും തന്റെ ഭർത്താവിന്റെ കുടുംബവുമായാണ് ടിഎൽഎ കേസുണ്ടായിരുന്നതെന്നും…

Read More