
സിനിമയ്‍ക്കായി കിസ് ചെയ്‍ത ശേഷം താൻ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യയുമായി വഴക്കുണ്ടാകാറുണ്ട്: തുറന്ന് പറഞ്ഞ് നടൻ നാനി
തെലുങ്കിലെ പ്രിയപ്പെട്ട നടനാണ് നാനി. ഹായ് നാണ്ണായാണ് നാനി നായകനായ ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. ഹായ് നാണ്ണായിലെ ഒരു രംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് നാനി നല്‍കിയ മറുപടയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഇന്നലെ നാനിയുടെ ഹായ് നാണ്ണായുടെ ടീസര്‍ പുറത്തുവിട്ടിരുന്നു. നാനിയുടെ ലിപ് ലോക്ക് രംഗവും ടീസര്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ ലിപ് ലോക്ക് രംഗത്തെ കുറിച്ചായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകൻ നാനിയോട് ഒരു സംശയം ചോദിച്ചത്. തിരക്കഥയില്‍ അനിവാര്യമായിരുന്നോ അതോ നാനി സംവിധായകനോട്…