
ഷോട്ടിനിടെ കാണുമ്പോള്‍ മോഹൻലാൽ ചിരിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു: നന്ദു പറയുന്നു
മോഹന്‍ലാല്‍ നായകനായ സര്‍വകലാശാല എന്ന സിനിമയിലൂടെയാണ് നന്ദു ചലച്ചിത്രലോകത്ത് എത്തുന്നത്. ഏറ്റവും ഒടുവില്‍ അഭിനയിച്ചതും മോഹന്‍ലാല്‍ ചിത്രത്തില്‍തന്നെ. നേരില്‍ വളരെ ചെറിയൊരു വേഷത്തിലാണ് എത്തുന്നത്. കൈക്കൂലി മേടിച്ചു കാലുമാറുന്ന ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ കഥാപാത്രം. തന്റെ ആദ്യ ചിത്രത്തിൽ മോഹൻലാലുമായുള്ള അനുഭവം തുറന്നുപറയുകയാണ് താരം. സര്‍വകലാശാല എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിലെ നായകന് മോഹന്‍ലാലുമായി മുന്‍പരിചയം ഒന്നുമില്ലായിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹത്തിന്റെ റേഞ്ചും സൗഹൃദവലയവും വേറെ, നമ്മുടേത് മറ്റൊന്ന്….