
ക്രിക്കറ്റ് താരവുമായി പ്രണയത്തിലായിരുന്നില്ല: വെളിപ്പെടുത്തലുമായി നന്ദിനി
തെന്നിന്ത്യന്‍ താരം നന്ദിനി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്തു ചുണ്ടന്‍, നാറാണത്തു തമ്പുരാന്‍, സുന്ദരപുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നന്ദിനി മലയാളികളുടെ മനസില്‍ ഇടംനേടി. ബാലചന്ദ്രമേനോന്‍ ഒരുക്കിയ ഏപ്രില്‍ 19 ആണ് നന്ദിനിയുടെ ആദ്യ ചിത്രം. അവിവാഹിതയായി കഴിയുന്ന താരം കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. വിവാഹം കഴിക്കാനും ജീവിതം തുടങ്ങാനും പറ്റിയ ഒരാളെ ഞാന്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. പിന്നെ എങ്ങനെ വിവാഹം കഴിക്കും. ഞാന്‍ പ്രതീക്ഷിക്കുന്നപോലെ ഒരാളെ ഞാന്‍ കണ്ടുമുട്ടിയിരുന്നെങ്കില്‍…