‘എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ ശോഭ സുരേന്ദ്രൻ ശ്രമിച്ചു’; ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാൽ നടന്നില്ലെന്ന് നന്ദകുമാർ

ആലപ്പുഴ ലോക്സഭ മണ്ഡലം സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രൻ ഇടക്കാലത്ത് ബിജെപി വിടാൻ തീരുമാനിച്ചിരുന്നെന്നും, നിയമസഭ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ ശ്രമം നടത്തിയെന്നും നന്ദകുമാർ. ആവശ്യപ്പെട്ട തുക കൂടിപ്പോയതിനെ തുടർന്നാണ് ഇത് നടക്കാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും ശോഭ സുരേന്ദ്രനും തമ്മിൽ കണ്ടിട്ടില്ലെന്നും നന്ദകുമാർ തുറന്നുപറഞ്ഞു. ശോഭ ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും കൂടിക്കാഴ്ചയിൽ ഇ.പിക്ക് ഒരു റോളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയരാജന്റെ മകന്റെ ഫ്‌ളാറ്റിൽ കൂടിക്കാഴ്ച നടത്തി എന്ന കാര്യം…

Read More

ജാവദേക്കർ ഇപി ജയരാജനെ കണ്ട് ഒരു സീറ്റിൽ സഹായം തേടി; പകരം ലാവലിനിലടക്കം ഒത്തുതീർപ്പ്: വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ

ഇ പി ജയരാജനെയും തന്നെയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്ന് ടി ജി നന്ദകുമാർ. ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ പിയോട് പറഞ്ഞു. പകരം എസ്എൻസി ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തു. പക്ഷെ തൃശ്ശൂർ സിപിഐ സീറ്റായതിനാൽ ഇ പി സമ്മതിച്ചില്ല. അങ്ങനെ ആദ്യ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ വെളിപ്പെടുത്തി. പിണറായിക്ക് വേണ്ടി, പിണറായിയുടെ രക്ഷകനാകാനായിരുന്നു…

Read More

‘ശോഭ സുരേന്ദ്രൻ അന്യായമായി കയ്യടക്കിയ ഭൂമിയാണ് വിൽക്കാൻ പറഞ്ഞത്’; ഭൂമി വിറ്റത് കാൻസർ രോഗിക്ക് വേണ്ടിയല്ലെന്ന് ടി ജി നന്ദകുമാർ

ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ അന്യായമായി കയ്യടക്കിയ ഭൂമിയാണ് തന്നോട് വിൽക്കാൻ പറഞ്ഞതെന്നും ഭൂമിയുടെ രേഖകളിൽ പ്രശ്‌നം ഉണ്ടായിരുന്നതായും ടി ജി നന്ദകുമാർ. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിവരങ്ങളിൽ ഈ ഭൂമിയുടെ വിവരങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിക്ക് അഡ്വാൻസായി നൽകിയ 10 ലക്ഷം രൂപ തിരികെ നൽകാൻ പലതവണ പറയുകയും കത്ത് അയക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതികരിക്കാതെ വന്നതോടെയാണ് എല്ലാം ഇപ്പോൾ തുറന്ന് പറഞ്ഞതെന്നും നന്ദൻകുമാർ വ്യക്തമാക്കി….

Read More

കുര്യന്റെ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാർ; ആരോപണങ്ങൾക്ക് പിന്നിൽ കുര്യന്റെ ബുദ്ധിയെന്ന് അനിൽ ആന്റണി

സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി 25 ലക്ഷം രൂപ തന്റ കയ്യിൽ നിന്നും വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ (ടി ജി നന്ദകുമാർ) ആരോപണം തളളി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. നന്ദകുമാറിനെയും ആരോപണങ്ങൾ ശരിവച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യനെയും കടുത്ത ഭാഷയിലാണ് അനിൽ ആന്റണി വിമർശിച്ചത്. പരാജയ ഭീതിമൂലം കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് പറഞ്ഞ അനിൽ നന്ദകുമാറിനെ തനിക്ക് പരിചയപ്പെടുത്തിയത് പിജെ കുര്യനാണെന്നും വ്യക്തമാക്കി. ‘കുര്യന്റെ ആളെന്നുപറഞ്ഞാണ് നന്ദകുമാർ എത്തിയത്. ആരോപണങ്ങൾക്ക്…

Read More

‘ഞാൻ ആരാണെന്ന് എനിക്കറിയാം, നിങ്ങൾക്കുമറിയാം’; നന്ദകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ല: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ടി.ജി നന്ദകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ തമാശ കേൾക്കാൻ തുടങ്ങിയിട്ട് കുറേ കാലമായെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ആരാണെന്ന് എനിക്കറിയാം. നിങ്ങൾക്കുമറിയാം.  മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചു എന്നാണ് സോളർ കമ്മിഷൻ റിപ്പോർട്ടിൽ എനിക്കെതിരെ രേഖപ്പെടുത്തിയത്. ഞാൻ ഇരിക്കുന്ന സ്ഥാനത്തോട് നീതി പുലർത്തണം. കാര്യങ്ങൾ പാർട്ടി നേതൃത്വത്തോട് ആലോചിക്കും. പാർട്ടിയില്ലെങ്കിൽ ആരും ഒന്നുമല്ല. പാർട്ടിയെ ക്ഷീണിപ്പിക്കുന്ന തരത്തിൽ ആയുധം കൊടുക്കാൻ ശ്രമിക്കില്ല. എ ഗ്രൂപ്പ് ഉണ്ടാക്കിയത് തന്നെ ഞങ്ങളാണ്. അതിൽ പലരും ഇന്നില്ല. പാർട്ടിയുടെ ശക്തിക്കുവേണ്ടിയാണ്…

Read More

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം; നന്ദകുമാർ ഐഎച്ച്ആർഡിയിൽ ഉദ്യോഗസ്ഥൻ, രാഷ്ട്രീയ ഇടപെടൽ വഴി നിയമനമെന്ന് ആരോപണം

അച്ചു ഉമ്മനെതിരെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച നന്ദകുമാർ ഐഎച്ച്ആർഡിയിൽ ഉന്നത ഉദ്യോഗസ്ഥൻ.നിലവിൽ ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് നന്ദകുമാര്‍. സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച നന്ദകുമാറിന് ഒരു മാസം മുൻപാണ് നിയമനം നൽകിയത്. സർവീസ് ചട്ടം ബാധകം ആയിരിക്കെയാണ് നന്ദകുമാര്‍ സൈബർ അധിക്ഷേപം നടത്തിയത്. അതേസമയം അച്ചു ഉമ്മന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തതല്ലാതെ മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. രാഷ്ട്രീയ ഇടപെടൽ വഴിയാണ് നന്ദകുമാറിന് പുനർ നിയമനം നൽകിയത് എന്നാണ് നിലവിൽ ഉയരുന്ന ആരോപണം. നന്ദകുമാറിനെതിരെ സ്ക്രീൻ ഷോട്ടുകൾ സഹിതം…

Read More