പേരിലൂടെ ശ്രദ്ധനേടി ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം ‘നമുക്ക് കോടതിയില്‍ കാണാം’

വ്യത്യസ്തമായ പേരിലൂടെ ശ്രദ്ധനേടുകയാണ് ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ‘നമുക്ക് കോടതിയില്‍ കാണാം’ എന്നാണ്. ചട്ടമ്പി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ സിനിമയുമായി ശ്രീനാഥ് ഭാസിയെത്തുന്നത്. അവതാരകയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചുവെങ്കിലും നിര്‍മാതാക്കളുടെ സംഘടന താരത്തെ താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്. എന്നാല്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരിക്കുന്നതുമായി സിനിമകള്‍ ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്‌സ് ഫിലിംസും ചേര്‍ന്നൊരുക്കുന്ന…

Read More