‘സുപ്രീം കോടതിയിൽ എത്താൻ 500 രൂപ അയച്ചു തരാമോ?’; ചീഫ് ജസ്റ്റിസിന്റെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം, അന്വേഷണം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം. പ്രധാനപ്പെട്ട കൊളീജിയം യോഗത്തിൽ പങ്കെടുക്കാൻ സുപ്രീം കോടതിയിൽ എത്താൻ 500 രൂപ ആവശ്യപ്പെട്ടാണ് സന്ദേശം അയച്ചിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ഡൽഹി പൊലീസിന്റെ സൈബർ സെല്ലിന് പരാതി നൽകി. ”ഞാൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ. ഞങ്ങൾക്ക് ഒരു പ്രധാനപ്പെട്ട കൊളീജിയം മീറ്റിങ് ഉണ്ട്. കൊണാട്ട് പ്ലേസിൽ കുടുങ്ങി കിടക്കുകയാണ്. ടാക്‌സി പിടിക്കാൻ 500 രൂപ അയച്ചു തരാമോ. കോടതിയിൽ എത്തിയാൽ ഉടൻ…

Read More

സുനിത എന്നാണ് യഥാർഥ പേര്…; രാജസേനൻ സാറാണ് ചാന്ദ്നി എന്ന പേരിട്ടത്

സത്യഭാമയ്ക്കൊരു പ്രേമലേഖനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ചാന്ദ്നി. പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും മുൻനിര നായികയാകാൻ താരത്തിനു കഴിഞ്ഞില്ല. എങ്കിലും ചാന്ദ്നി അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്. ഇപ്പോൾ തന്റെ പേരിനെക്കുറിച്ചുള്ള കഥകൾ തുറന്നുപറയുകയാണ് താരം. എന്റെ ശരിക്കുമുള്ള പേര് സുനിത എന്നാണ്. സത്യഭാമയ്ക്കൊരു പ്രേമലേഖനം എന്ന സിനിമയ്ക്ക് വേണ്ടി ഡയറക്ടർ രാജസേനൻ സാറാണ് പേര് മാറ്റിയത്. സത്യത്തിൽ പേര് ചാന്ദ്നി എന്ന് മാറ്റിയത് ഞാൻ അറിഞ്ഞത് മാഗസിൻ വഴിയാണ്. സിനിമയുടെ സ്‌ക്രീൻ ടെസ്റ്റ്…

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരില്‍ വൻ തട്ടിപ്പ്

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുന്നുവെന്ന വ്യാജപ്രചാരണത്തില്‍ കുടുങ്ങി വിമാനത്താവളത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങള്‍. സിയാലിന്‍റെ പേരില്‍ രണ്ട് യുവാക്കള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ് ജനപ്രതിനിധികളെയടക്കം കബളിപ്പിച്ചത്. സംഭവുമായി ബന്ധമില്ലെന്ന് സിയാല്‍ വാര്‍ത്താകുറിപ്പ് ഇറക്കിയതോടെയാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, നെടുമ്ബാശ്ശേരി പഞ്ചായത്തുകളും അങ്കമാലി നഗരസഭയും കേന്ദ്രീകരിച്ചായിരുന്നു വ്യാജപ്രചാരണം. കഴിഞ്ഞ പതിനെട്ടാം തിയതി മുതലുള്ള ദിവസങ്ങളില്‍ സിയാല്‍ നിയോഗിച്ചതെന്ന പേരില്‍ ഐഡി കാര്‍ഡടക്കം ധരിച്ച്‌ രണ്ടു പേര്‍ തദ്ദേശ…

Read More

ദുബൈയിലെ ആഡംബര നൗകയ്ക്ക് നടൻ ആസിഫ് അലിയുടെ പേര്; ലൈസൻസിലും പേര് മാറ്റും

നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയുമായി ദുബായിലെ ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകി. മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്. നൗകയിൽ ആസിഫലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞു. നൗകയുടെ രജിസ്ട്രേഷൻ ലൈസൻസിലും ആസിഫ് അലി എന്ന പേര് നൽകും. വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ്…

Read More

ബുള്ളിയിംഗ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്; എന്റെ പേരിനോട് വെറുപ്പായിരുന്നു: കാളിദാസ്

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനായ ജയറാമിന്റെ മകനാണ് കാളിദാസ് ജയറാം. ബാലതാരമായി മലയാള സിനിമയില്‍ എത്തി മലയാളികളുടെ മനസ് കവര്‍ന്ന നടനുമാണ് കാളിദാസ്. ഇപ്പോഴിതാ കാളിദാസ് ജയറാം തന്റെ പേരിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്. അച്ഛന്‍ തനിക്ക് എന്തുകൊണ്ട് ഈ പേരിട്ടു എന്നും എന്നാല്‍ തനിക്ക് ഈ പേര് ഇഷ്ടമല്ലായിരുന്നു എന്നും പറയുകയാണ് നടന്‍. കുറേ കാലം എനിക്ക് എന്റെ പേരിനോട് വെറുപ്പായിരുന്നു. ഈ പേര് കാരണം സ്‌കൂളില്‍ എനിക്ക് കുറേ ബുള്ളിയിംഗ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരു…

Read More

വോട്ടർ പട്ടികയിൽ പേരുണ്ടോ?; ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാം,

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുള്ള മാർഗങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ.  വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കൂ.  ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാനുള്ള മാർഗങ്ങൾ:  വോട്ടര്‍ ഹെല്‍പ്‌ലൈന്‍ നമ്പറായ 1950 ലേക്ക് വിളിക്കുക. എസ്ടിഡി കോഡ് ചേര്‍ത്തു വേണം വിളിക്കാന്‍. തുടര്‍ന്ന് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക്…

Read More

‘കൊലപാതകം-എറണാകുളം’ എക്സ്പ്രസ്: തീവണ്ടിയുടെ ബോർഡ് കണ്ട് ഞെട്ടി യാത്രക്കാർ, പണി തന്നത് ഗൂഗിൾ വിവർത്തനം

എറണാകുളത്തുനിന്ന് റാഞ്ചിയിലെ ഹട്ടിയയിലേക്ക് ആഴ്ചയിലൊരിക്കൽ സർവീസ് നടത്തുന്ന തീവണ്ടിയുടെ ബോർഡ് കണ്ട് ഞെട്ടി യാത്രക്കാർ. കൊലപാതകം-എറണാകുളം എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. മുകളിൽ ഹട്ടിയ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. എന്നാൽ മലയാളം എഴുതിയപ്പോഴാണ് ഹട്ടിയ എന്നത് ‘കൊലപാതക’മായി മാറിയത്. ഇത് ബോർഡ് എഴുതാനേൽപ്പിച്ച വിദ്വാന് പറ്റി അമളിയാണെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. ഹട്ടിയ എന്നതിന്റെ മലയാളം ഗൂഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയ പണിയാണ് ഇതെന്നാണ് വിവരം. ഹട്ടിയ എന്നത് മലയാള ലിപിയിൽ എങ്ങനെ എഴുതും എന്ന് ഗൂഗിളിൽ പരിശോധിച്ചപ്പോൾ,…

Read More

എംവി ജയരാജന്റെ പേരില്‍ വ്യാജ വീഡിയോ; പരാതി നല്‍കിയെന്ന് ടിവി രാജേഷ്

കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോയാണെന്നും അതിനെതിരെ പരാതി നല്‍കിയെന്നും ടിവി രാജേഷ്. വ്യാജ വീഡിയോ നിര്‍മ്മിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിനും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കിയത്. പള്ളിയില്‍ നിസ്‌കരിക്കാന്‍ വന്നവരെ ജയരാജനും സംഘവും തെരുവു ഗുണ്ടുകളെപ്പോലെ തെറി വിളിക്കുന്നു എന്ന അടിക്കുറിപ്പോടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. കലാപം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വ്യാജ വീഡിയോ പ്രചരണം നടത്തുന്നതെന്നും ടിവി രാജേഷ് പറഞ്ഞു….

Read More

അഞ്ചാം ക്ലാസുവരെ മുസ്ലീമായിരുന്നു…, അതിനുശേഷമാണ് എന്നെ വിശാല ഹിന്ദുവായി മാറ്റിയത്: സലിംകുമാർ

മലയാളക്കരയുടെ ഹാസ്യചക്രവർത്തി സലിംകുമാർ തൻറെ പേരിനുപിന്നിലെ കഥപറഞ്ഞത് മറ്റൊരു തമാശയായി ആരാധകർ ഏറ്റെടുത്തു. താൻ ഹിന്ദുവാണോ മുസ്ലീമാണോ എന്ന ചോദ്യങ്ങൾ അഭിമുഖങ്ങളിൽ ധാരാളം കേട്ടിട്ടുണ്ടെന്ന് സലിംകുമാർ പറഞ്ഞു. ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിലാണ് സലിംകുമാർ തൻറെ പേരിൻറെ കഥ പറഞ്ഞത്. സഹോദരൻ അയ്യപ്പന് എൻറെ ജീവിതവുമായി എന്താണ് ബന്ധമെന്നു ചോദിച്ചാൽ എൻറെ പേരു തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. അന്നത്തെ കാലത്തെ ചെറുപ്പക്കാർ സഹോദരൻ അയ്യപ്പൻറെ വിപ്ലവപ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സ്വന്തം മക്കൾക്ക് ജാതി തിരിച്ചറിയാൻ കഴിയാത്ത പേരുകളിടാൻ…

Read More

യാത്രക്കാരെ കബളിപ്പിച്ച്  കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ: പ്രതിഷേധവുമായി ജനങ്ങൾ

തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ സിറ്റി സർക്കുലർ ഇ-ബസുകളുടെ സർവീസുകൾ വെട്ടിക്കുറച്ചും പേരുമാറ്റി നിരക്ക് കുത്തനെ കൂട്ടിയും കെ.എസ്.ആർ.ടി.സി. ഇടറോഡുകളിൽനിന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്നും പ്രധാന ജങ്ഷനുകളിലേക്കെത്താൻ നഗരവാസികൾക്ക് ഏക ആശ്രയമായിരുന്ന ഈ സിറ്റി സർക്കുലർ ബസുകൾ. സർവീസുകൾ താളംതെറ്റിയതോടെ പ്രതിഷേധവും ശക്തമായി. പഴയതുപോലെ സർക്കുലർ ബസുകൾ സർവീസ് തുടരണമെന്നും നിരക്കുകൂട്ടിയത് പിൻവലിക്കണമെന്നുമാണ് പ്രധാന ആവശ്യം. അറുപതും എഴുപതും രൂപ കൊടുത്ത് ഓട്ടോ വിളിച്ചിരുന്ന ഇടങ്ങളിൽ 10 രൂപ കൊണ്ട് എത്താനാകും എന്ന ‘ഗാരന്റി’ സിറ്റി സർക്കുലർ ബസുകൾ നൽകിയിരുന്നു. ഇലക്ട്രിക്…

Read More