
ഡൽഹിയിൽ ജുമുഅ നമസ്‌കരിച്ചവരെ ചവിട്ടിയ പൊലീസുകാരന് സസ്‌പെൻഷൻ
ന്യൂഡൽഹിയിൽ പള്ളി നിറഞ്ഞുകവിഞ്ഞതിനെത്തുടർന്ന് റോഡിൽ നമ്‌സകരിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ ഡൽഹി പൊലീസ് ഇൻസ്‌പെക്ടറെ സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പൊലീസുകാരന്റെ നടപടി വിവാദമായതോടെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോർത്ത്) എം.കെ. മീണ അറിയിച്ചു. വടക്കൻ ഡൽഹിയിലെ ഇന്ദർലോക് മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം. View this post on Instagram A post shared by Congress (@incindia) നമസ്‌കരിക്കുന്ന ആളുകളെ പിറകിലൂടെ വന്ന പൊലീസുകാരൻ ചവിട്ടുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ…