
ട്രെയിനിൽ നിന്ന് നാല് കോടി രൂപ പിടിച്ചെടുത്ത സംഭവം ; ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രയ്ക്ക് സമൻസ്
ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ച സംഭവത്തിൽ തിരുനെൽവേലിയിലെ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രൻ അടക്കം 3 പേർക്ക് സമൻസ്. ബിജെപി സംസ്ഥാന വ്യവസായ സെൽ അധ്യക്ഷൻ ഗോവർദ്ധനും സമൻസ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സൗകര്യപ്രദമായ ദിവസം ഹാജരാകാനാണ് താംബരം പൊലീസ് നിർദേശിച്ചിരിക്കുന്നത്. മോദി ഇന്ന് നൈനാർ നാഗേന്ദ്രയുടെ പ്രചാരണത്തിനായി തിരുനെൽവേലിയിലെത്തുന്ന സാഹചര്യത്തിലാണ് സമൻസ്. അതേ സമയം ട്രെയിനിൽ നിന്നും പിടികൂടിയ പണവുമായി ബന്ധം ഇല്ലെന്ന് നൈനാർ നാഗേന്ദ്രൻ വ്യക്തമാക്കിയിരുന്നു. പിടിച്ചെടുത്ത പണവുമായി തനിക്ക്…