യു.പിയിൽ ചന്ദ്രശേഖർ ആസാദിന് മുന്നേറ്റം; ഒരു ലക്ഷത്തിനടുത്ത് വോട്ടുകൾക്ക് മുന്നിൽ

ഉത്തർപ്രദേശിലെ ദളിത് രാഷ്ട്രീയ മുഖമായ ചന്ദ്രശേഖർ ആസാദ് നടത്തിയത് വൻ മുന്നേറ്റം. ലോക്സഭ തിരഞ്ഞെടുപ്പിൽ നഗിന മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിധി തേടിയത്. വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ ഒരു ലക്ഷത്തിനടുത്താണ് ആസാദിന്റെ ലീഡ് നില. ഒരു സഖ്യത്തിലും ചേരാതെ ഒറ്റയ്ക്കായിരുന്നു ഭീം ആർമി സ്ഥാപക നേതാവും ആസാദ് സമാജ് പാർട്ടി ദേശീയ അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദിന്റെ പോരാട്ടം. ‘എല്ലാ പാർട്ടികളെയും പരീക്ഷിച്ചു, ഇനി തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘കെറ്റിൽ’ പരീക്ഷിക്കാം” എന്നതായിരുന്നു തിരഞ്ഞെടുപ്പ് മുദ്രാവാക്യം. നാലുവർഷം മാത്രമാണ് ചന്ദ്രശേഖർ…

Read More