
മക്കളെ ഇട്ടിട്ട് വരുന്നത് ഓർത്ത് ടെന്‍ഷന്‍ ആയിരുന്നു, എന്നാൽ പകുതിയില്‍ ഞാന്‍ മരിക്കുമെന്ന് പറഞ്ഞതോടെ ആശ്വാസമായി; നാദിയ മൊയ്തു
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ നായികയായിട്ടാണ് നടി നാദിയ മൊയ്തു മലയാളം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമടക്കം പല ഭാഷകളിലും നായികയായി തിളങ്ങി നിന്ന നടി വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം തമിഴിലെ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും ആദ്യകാലങ്ങളെ പറ്റിയും നാദിയ പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. നടി ആനി അവതാരകയായിട്ട് എത്തുന്ന ആനീസ്…