ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചു: ബജ്രംഗ് പൂനിയക്ക് നാലു വർഷം വിലക്ക്; നാഡയാണ് വിലക്ക് ഏർപ്പെടുത്തിയത്

ഗുസ്തി മത്സരങ്ങളിലെ ഇന്ത്യയുടെ അഭിമാന താരമായബജ്രംഗ് പൂനിയക്ക് നാലു വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) യാണ് ബജ്രംഗ് പൂനിയക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനക്ക് സാമ്പിൾ നൽകാതിരുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. വിലക്ക് ലഭിച്ചതോടെ 4 വർഷത്തിനിടയിൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുവാനോ പരിശീലകൻ ആകാനാകാനോ പുനിയക്ക് കഴിയില്ല. നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളിൽ ഒരാളിയിരുന്നു പൂനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നിരുന്നു…

Read More

ഉത്തേജക മരുന്ന് വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചു; ഗുസ്തി താരം വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്

ഗുസ്തി താരം വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്. ഉത്തേജക മരുന്ന് വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചു, താമസ പരിശീലന വിവരങ്ങൾ നൽകണമെന്ന നിർദേശം പാലിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നോട്ടീസ്. വിനേഷ് ഫോഗട്ടിന്റെ വിവരങ്ങൾ തേടി നാഡ ഉദ്യോഗസ്ഥർ താമസസ്ഥലത്ത് എത്തിയെങ്കിലും അവർ കാണാൻ തയ്യാറായില്ല. 14 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നാഡ ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.

Read More