സ്ഥാനാർഥിത്വത്തെ ചൊല്ലി പാലക്കാട്ടെ ബിജെപിയിൽ തർക്കം; ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് എൻ.ശിവരാജൻ

സ്ഥാനാർഥിത്വത്തെ ചൊല്ലി പാലക്കാട്ടെ ബിജെപിയിൽ തർക്കം. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാണ് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ ആവശ്യപ്പെട്ടത്. ശോഭാ സുരേന്ദ്രനാണെങ്കിൽ വിജയം ഉറപ്പെന്നും തന്‍റെ അഭിപ്രായം നേതാക്കളെ അറിയിച്ചെന്നുമാണ് എൻ.ശിവരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുമെന്ന വാർത്തകൾക്കിടയിലാണ് ശിവരാജന്‍റെ പ്രതികരണം വന്നിരിക്കുന്നത്. അതേസമയം കൽപ്പാത്തി രഥോത്സവത്തിന്‍റെ പേരിൽ വോട്ടെടുപ്പ് തിയതി മാറ്റരുതെന്നും എൻ.ശിവരാജൻ ആവശ്യപ്പെട്ടു. വയനാട്ടില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേന്ദ്രനേതൃത്വമാണ് ശോഭയുടെ പേര് നിര്‍ദേശിച്ചത്. പാലക്കാട് ശോഭയെ…

Read More