മൂന്നു വയസുകാരിയെ ബന്ധുവായ 22കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു

മൂന്നു വയസുകാരിയെ ബന്ധുവായ 22കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വയലില്‍ കുഴിച്ചിടുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലാണ് സംഭവം. ഒരേ കോളനിയില്‍ താമസിക്കുന്നവരാണ് കുട്ടിയും യുവാവും. ചോക്ലേറ്റ് നല്‍കി കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കുട്ടിയെ അവസാനമായി കണ്ടത് ബന്ധുവിനോടൊപ്പമാണെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും…

Read More

അഴിമതി കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം.

അഴിമതി കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം. നാല് ആഴ്ചത്തേക്ക് ആന്ധ്രാ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം. ഒക്ടോബര്‍ 18ന് നായിഡുവിന്റെ കുടുംബാംഗങ്ങളും ടിഡിപി നേതാക്കളും രാജമഹേന്ദ്രവാരത്തിലെ സെന്‍ട്രല്‍ ജയിലില്‍ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഭാര്യ ഭുവനേശ്വരി, മകന്‍ ലോകേഷ്, മരുമകള്‍ ബ്രാഹ്മണി എന്നിവരും ജയിലില്‍ ചന്ദ്രബാബു നായിഡുവിനെ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതാക്കളായ ചിന്നരാജപ്പ, രാംമോഹന്‍ നായിഡു, ബുച്ചയ്യ ചൗധരി, കലാ വെങ്കിട്ടറാവു…

Read More