എൻ എസ് എസ് ഡയറക്ടർ ബോർഡ് യോഗം നാളെ; മിത്ത് വിവാദം പ്രധാന ചർച്ചയായേക്കും

മിത്ത് വിവാദം പുകയുന്നതിനിടെ എൻ എസ് എസിന്റെ ഡയറക്ടർ ബോർഡ് യോഗം നാളെ പെരുന്നയിൽ ചേരും. മിത്ത് വിവാദത്തിൽ സ്പീക്കർ ഷംസീറിനെതിരെ ഉറച്ച നിലപാടുമായി എൻ എസ് എസ് മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ നാളത്തെ മീറ്റിംഗിന് പ്രാധാന്യമേറെയാണ്.സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മിത്ത് വിവാദ നിലപാടിൽ നിന്നും പിന്നോട്ട് പോയെങ്കിലും സ്പീക്കർ എ എൻ ഷംസീർ ഇപ്പോഴും പ്രസ്താവന തിരുത്തിയിട്ടില്ല. നാമ ജപ ഘോഷയാത്ര നടത്തിയതിന് കേസ് രജിസ്ടർ ചെയ്തതും…

Read More

‘മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ല’; മുഹമ്മദ് റിയാസ്

മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൽ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കർ എ എം ഷംസീർ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ബോധപൂർവം സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കിൽ സുരേന്ദ്രൻ കെട്ടി പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, മിത്ത് വിവാദത്തിൽ…

Read More

ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദൻ; മിത്ത് വിവാദത്തിൽ നിലപാട് മയപ്പെടുത്തി സിപിഐഎം

ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം’ എന്നതാണു മിത്തായി ഉദാഹരിച്ചത്. അല്ലാഹു വിശ്വാസികളുടെ വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. ഗണപതിയും അതുതന്നെയാണ്. പിന്നെന്തിനാണു ഞങ്ങളതു മിത്താണെന്നു പറയുന്നത്. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുനടക്കുന്നതു കള്ളപ്രചാരണങ്ങളാണെന്നും എം.വി.ഗോവിന്ദൻ വിശദീകരിച്ചു. വർഗീയവാദികളുടെ ഭ്രാന്തിന് മറുപടിയില്ല. വി ഡി സതീശന്റേത് തടിതപ്പുന്ന നിലപാടാണ്. വിഷയത്തിൽ സതീശന്റെയും സുരേന്ദ്രന്റെയും ഒരേ നിലപാടാണ്. സംഘപരിവാർ നിലപാട് വ്യക്തമാകുന്നു. വി ഡി സതീശന്റെ വാക്കുകളിൽ മുഴുവൻ ബിജെപി…

Read More

മിത്ത് വിവാദത്തിൽ പരിഹാസവുമായി നടൻ സലിം കുമാർ; ദേവസ്വം മന്ത്രിയെ മിത്ത് മന്ത്രി എന്ന് വിളിക്കൂ എന്ന് കുറിപ്പ്

മിത്ത് വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് നടനും കോൺഗ്രസ് സഹയാത്രികനുമായ സലിം കുമാർ. ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നും ഭണ്ഡാരത്തിൽ നിന്നും ലഭിക്കുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്ന് സലിം കുമാർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. “മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു…

Read More