
മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണം, എഴുത്തുകാരൻ ജെയമോഹൻ: ‘മഞ്ഞുമ്മൽ ബോയ്‌സ്’ വിവാദത്തിൽ എഴുത്തുകാർക്കെതിരെയും വിമർശനം
ഇന്ത്യയിലെ മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണമെന്ന് പ്രമുഖ തമിഴ്- മലയാളം എഴുത്തുകാരനും, തിരക്കഥാകൃത്തും,നിരൂപകനുമായ ബി. ജെയമോഹൻ പറഞ്ഞു. അത്തരം പരിശ്രമങ്ങളിലൂടെ മാത്രമേ മിത്തുകളെ ആധുനീകരിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദിയായ എക്സ്പോ സെന്ററിലെ കോൺഫ്രൻസ് ഹാളിൽ ‘മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം- ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ പി കെ ബാലകൃഷ്ണൻ എഴുതിയതാണ്’ ഇനി ഞാൻ ഉറങ്ങട്ടെ’ എം ടി…