മോദി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി; വൻതുക ആവശ്യപ്പെട്ട് മൈസൂരുവിലെ ഹോട്ടൽ

പ്രധാനമന്ത്രി മൈസൂരു സന്ദർശനവേളയിൽ താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി. ന​ഗരത്തിലെ റാഡിസൺ ബ്ലൂ പ്ലാസഹോട്ടലിലെ 80.6 ലക്ഷം രൂപയുടെ ബില്ലുകൾ തീർപ്പാക്കിയില്ലെന്നാണ് പരാതി. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചതായി ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു. സംസ്ഥാനം ഈ തുക നൽകണമെന്നാണ് കേന്ദ്ര നിലപാട്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) വനംവകുപ്പും ചേർന്ന് സംഘടിപ്പിച്ച പ്രൊജക്ട് ടൈ​ഗറിന്റെ ൫൦ വർഷത്തെ ഉദ്ഘാടനത്തിനായിരുന്നു പ്രധാനമന്ത്രി മൈസൂരിലെത്തിയത്. 2023 ഏപ്രിൽ 9 മുതൽ 11 വരെ…

Read More