മലയാള സിനിമക്ക് ഇരട്ടി മധുരവുമായി മൈസൂർ ഫിലിം ഫെസ്റ്റിവൽ: മികച്ച നടൻ മാത്യൂ മാമ്പ്ര, മികച്ച സംവിധായകൻ ജി. പ്രജേഷ്സെൻ

മൈസൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് മികച്ച നേട്ടം. ജോഷ് സംവിധാനം ചെയ്ത “കിർക്കൻ” എന്ന സിനിമയിലെ അഭിനയത്തിന് ഡോ. മാത്യു മാമ്പ്രയ്ക്ക് മികച്ച നടനുള്ള പുരസ്കാരം. റോഷാക്, ഇമ്പം, ചെരാതുകൾ, ദേവലോക, ജാനകി റാം, സായാവനം (തമിഴ് ) എന്നിവയാണ് മാമ്പ്ര അഭിനയിച്ച മറ്റ് സിനിമകൾ. ഇതിൽ ചെരാതുകളിലെ അഭിനയത്തിന് മുൻപ് സ്വീഡിഷ് അവാർഡ് ലഭിച്ചിരുന്നു. ‘ദ സീക്രട്ട് ഓഫ് വുമണ്‍’ എന്ന ചിത്രത്തിലൂടെ പ്രജേഷ്‌സെന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വ്യത്യസ്തരായ സ്ത്രീകളുടെ ജീവിതവും…

Read More

വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; പിതാവും മകനും മരിച്ചു

മലപ്പുറത്ത് നിന്ന് മൈസൂരുവിലേക്ക് വിനോദ യാത്ര പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രിയിൽ നഞ്ചൻഗോഡ്-ഗുണ്ടൽപേട്ട് റോഡിലെ ഹൊസഹള്ളി ഗേറ്റിന് സമീപത്തായിരുന്നു അപകടം. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശികളായ അബ്ദുൾ നാസർ നാസറിന്റെ മകൻ നഹാസ് (14) എന്നിവരാണ് മരിച്ചത്. നാസറിന്‍റെ മൂത്ത മകൻ നവാഫിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെ ഇവർ സഞ്ചരിച്ച ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ നഞ്ചൻഗുഡ്…

Read More

ചെന്നൈ-മെസൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ബെംഗളൂരു കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനസർവീസ് ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റാണ്. കണ്ണൂർ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ് വണ്ടി ഓടിക്കുന്നത്. ഇദ്ദേഹത്തിന് 33 വർഷത്തെ സർവീസുണ്ട്. ബെംഗളൂരു ഡിവിഷനിലെ ലോക്കോപൈലറ്റാണ് സുരേന്ദ്രൻ. വന്ദേഭാരത് തീവണ്ടി ഓടിക്കാനായി പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്. ഉദ്ഘാടനസർവീസായതിനാൽ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന…

Read More