ഇരുചക്രവാഹനയാത്രയിൽ കുട പിടിച്ചാല്‍ അപകടം; മുന്നറിയിപ്പുമായി എംവിഡി

മഴക്കോട്ടിന് പകരം കുട പിടിച്ച് ബൈക്ക് ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന ഇരുചക്രവാഹനങ്ങളിലിരുന്ന് കുട നിവര്‍ത്തി ഉപയോഗിക്കുന്നത് പാരച്ചൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാമെന്നാണ് എംവിഡി മുന്നറിയിപ്പ്.  എംവിഡി അറിയിപ്പ്  ”പലയിടങ്ങളിലും വേനല്‍മഴ പെയ്യുകയാണ്. അപ്രതീക്ഷിതമായ മഴയില്‍ നിന്നും രക്ഷപ്പെടാന്‍ ഇരുചക്രവാഹന യാത്രക്കാര്‍ മഴക്കോട്ടിന് പകരം കുട പിടിക്കുന്ന രംഗങ്ങളും റോഡില്‍ കാണുന്നുണ്ട്. ഓടുന്ന ഇരുചക്രവാഹനങ്ങളിലിരുന്നു കുട നിവര്‍ത്തി ഉപയോഗിക്കുന്നത് (അത് ഓടിക്കുന്നയാളായാലും പിറകിലിരിക്കുന്നയാളായാലും) പാരച്ചൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാം എന്ന കാര്യം…

Read More

അതീവ ശ്രദ്ധ വേണം; അവധിക്കാലത്ത് ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി

കുട്ടികളും രക്ഷിതാക്കളും അവധിക്കാലത്ത് ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. പൊതുവെ കണക്കുകൾ പരിശോധിച്ചാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. കുറെ ഏറെ  കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്കിത് കുറക്കാൻ കഴിയും. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയുന്ന ചില നിർദേശങ്ങളിതാ. 1. കുട്ടികൾ നന്നായി കളിക്കട്ടെ – പക്ഷേ റോഡിലോ റോഡരികിലോ ആകാതെ ശ്രദ്ധിക്കുക 2. പ്രായമാവാത്ത കുട്ടികൾക്ക് ഒരു കാരണവശാലും വാഹനങ്ങൾ നൽകരുത് 3. ബൈക്കുകളിൽ…

Read More

കാർ മനഃപൂർവം ലോറിയിൽ ഇടിച്ചു കയറ്റിയത്, അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല; മോട്ടർ വാഹന വകുപ്പ് റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചു കയറ്റിയതാണെന്ന് സ്ഥിരീകരിച്ച് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്. കാർ അമിത വേഗത്തിലായിരുന്നു എന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ലോറിയിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയർ അപകടത്തിന്റെ ആഘാതം കൂട്ടി. അമിത വേഗത്തിലെത്തിയ കാർ തെറ്റായ ദിശയിലാണ് ഇടിച്ചു കയറ്റിയത്. ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അന്വേഷണ റിപ്പോർട്ട് ഇന്ന് ആർടിഒ എൻഫോഴ്സ്മെന്റ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറും. കെപി റോഡിൽ ഏഴംകുളം പട്ടാഴിമുക്കിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ…

Read More

ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം ഒരാളെ മാത്രം; ലൈസൻസ് അടക്കം റദ്ദ് ചെയ്യും, മുന്നറിയിപ്പുമായി എംവിഡി

ഇരുചക്രവാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വിരുതന്മാർ ഏറെയാണ്. മോഡിഫിക്കേഷൻ നടത്തിയും മറ്റു വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് പുറമേ, ട്രിപ്പിൾ റൈഡിംഗ് സർക്കസും നിത്യ കാഴ്ചകളാണ്. ഇപ്പോഴിതാ ട്രിപ്പിൾ റൈഡർമാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിക്കുകയുള്ളൂ. എന്നാൽ, ഈ നിയമങ്ങൾ കാറ്റിൽ…

Read More

നോട്ടീസ് അവഗണിച്ചു; നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്

നോട്ടീസ് മൂന്നാം തവണയും അവഗണിച്ചതോടെ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഷൻ നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തിലാണ് നടപടി. പാലാരിവട്ടം പോലീസാണ് കേസെടുത്ത് തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറിയത്. ഈ അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർ.ടി. ഓഫീസിൽനിന്ന് നോട്ടീസ് നൽകി. താരത്തിന് രജിസ്ട്രേഡ് തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആർ.ടി.ഒ.യ്ക്ക്…

Read More

വാഹനങ്ങളിൽ തീ പിടിക്കുന്നതിന് സാധ്യത; ജാഗ്രത പാലിക്കണം: നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് വേനല്‍ ചൂട് കടുക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ധന ലീക്കേജ്, ഗ്യാസ് ലീക്കേജ്, അനധികൃതമായ ആള്‍ട്ടറേഷനുകള്‍, ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈന്‍, അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബള്‍ബുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുടങ്ങിയവയും വാഹനങ്ങളിലെ അഗ്‌നിബാധയ്ക്ക് കാരണമായേക്കാം. അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. പരിഹാര മാര്‍ഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വാഹനങ്ങളുടെ മെയിന്റനന്‍സ് ചെയ്യുക. വാഹനം…

Read More

‘വധഭീഷണി’; റോബിൻ ബസ് നടത്തിപ്പുകാരനെതിരേ പരാതിയുമായി എം.വി.ഡി. ഉദ്യോഗസ്ഥർ

റോബിൻ ബസുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ബസ് നടത്തിപ്പുകാരനായ ഗിരീഷിന്റെ ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന ഉദ്യോഗസ്ഥർ പത്തനംതിട്ട എസ്.പിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ എസ്.പി. ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഗിരീഷിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.എം.വി.ഐമാരായ രണ്ട് ഉദ്യോഗസ്ഥരാണ് ഗിരീഷിനെതിരേ പരാതി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, കോടതി വിധി എതിരായതിനാൽ തന്നെ എങ്ങനെയെങ്കിലും പൂട്ടിക്കാനാണ് ഇപ്പോൾ ഈ വധഭീഷണി ആരോപണം ഉയർത്തിയിരിക്കുന്നതെന്നാണ് ബസ് നടത്തിപ്പുകാരനായ ഗിരീഷ് പറയുന്നത്. പത്തനംതിട്ട എസ്.പി. ഓഫീസിൽ ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളോട്…

Read More

കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി. ഫാറോക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുൽ ജലീൽ ആണ് പിടിയിലായത്. 10,000 രൂപ കൈക്കൂലി ആയി വാങ്ങുന്നതിനിടെയാണ് വീട്ടിൽ വെച്ച് പിടിയിലായത്. വീടിന്റെ അടുക്കള ഭാഗത്തെ ചാക്കിൽ നിന്നാണ് വിജിലൻസ് കൈക്കൂലി പണം പിടിച്ചെടുത്തത്. വിജിലൻസ് വരുന്നുണ്ടെന്ന സംശയത്താൽ കൈക്കൂലി പണം ചക്കിലേക്ക് മാറ്റുകയായിരുന്നു. വീട്ടിൽ കൂടുതൽ പണം ഒളിപ്പിച്ചിട്ടുണ്ടോ എന്നതിൽ വിജിലൻസ് പരിശോധന തുടരുകയാണ്.

Read More

സർവീസ് വീണ്ടും ആരംഭിച്ച് റോബിൻ ബസ്; ഒരു കി.മീ. പിന്നിട്ടപ്പോൾ തന്നെ തടഞ്ഞ് എംവിഡി

റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിച്ചു.  അതേസമയം, നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള…

Read More

‘റോബിൻ’ ബസിനെതിരെ നിലപാട് കടുപ്പിച്ച്‌ എംവിഡി, ബസ് പിടിച്ചെടുത്തു

റോബിൻ ബസിനെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ് ബസ് തടഞ്ഞു. പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി റോബിൻ ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്ബിലേക്ക് മാറ്റി.വാ ഹനത്തിന് എതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്.  ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി കര്‍ശന നടപടി എടുത്തത്. ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുകാര്‍ പ്രതികരിച്ചു. കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും റോബിൻ ബസ്…

Read More