മഹാവികാസ് അഖാഡി സഖ്യം: തുറന്ന ചർച്ചകൾക്ക് തയാറെന്ന് അസദുദ്ദീൻ ഉവൈസി

മഹാവികാസ് അഖാഡിയുമായി സഖ്യമുണ്ടാക്കാൻ തുറന്ന ചർച്ചകൾക്ക് തയാറെന്ന് ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച. സഖ്യം രുപീകരിക്കുന്നതിനായി മഹാവികാസ് അഖാഡിയുമായി ചർച്ച തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ സംസ്ഥാന പ്രസിഡന്റ് മഹാവികാസ് അഖാഡിക്ക് കത്തയച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം സഖ്യത്തിലെ പാർട്ടികൾ ചേർന്നാണ് എടുക്കേണ്ടതെന്നും തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പാർട്ടി തയാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; പ്രതിപക്ഷ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കി ശിവസേന യു.ബി.ടി നേതാവ് ഉദ്ധവ് താക്കറെ. ലോക്സഭാ തെരഞ്ഞെടുപ്പിലെ മഹാ വികാസ് അഘാഡിയുടെ വിജയത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. എൻ.സി.പി നേതാവ് ശരത് പവാർ, കോൺ​ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ എന്നിവർക്കൊപ്പം നടന്ന പത്രസമ്മേളനത്തിലായിരുന്നു താക്കറെയുടെ പരാമർശം. അതേസമയം ഏക്നാഥ് ഷിൻഡെ വിഭാ​ഗത്തിൽ നിന്നുള്ള നേതാക്കളെ പാർട്ടിയിലേക്ക് തിരിച്ചെടുത്തേക്കുമെന്ന അഭ്യൂഹങ്ങളും താക്കറെ തള്ളി. ഇത് ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്….

Read More

മോദി റാലി നടത്തിയ മണ്ഡലങ്ങളിലൊക്കെ ബി.ജെ.പി തോറ്റു, ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ശരത് പവാർ

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് എൻ.സി.പി നേതാവ് ശരത് പവാർ രം​ഗത്ത്. മഹാരാഷ്ട്രയിൽ മോദി എവിടെയൊക്കെയാണോ റോ‍ഡ് ഷോകളും റാലികളും നടത്തിയത് അവിടെയെല്ലാം മഹാ വികാസ് അഘാഡിക്ക് മികച്ച വിജയം ലഭിച്ചെന്നും പവാർ പറഞ്ഞു. ഇന്ന് മുംബൈയിൽ മഹാ വികാസ് അഘാഡിയുടെ നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാൻ എന്നിവർ നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടെയായിരുന്നു പവാറിന്റെ ഈ പരാമർശം. “എവിടെയൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ്ഷോയും റാലികളും നടത്തിയോ…

Read More