അവസാനിച്ചത് എം.ടിയെന്ന യുഗം , മറ്റൊരാളുമായി താരതമ്യം ചെയ്യാൻ സാധിക്കാത്ത വ്യക്തിത്വം ; അനുസ്മരിച്ച് എം.വി ഗോവിന്ദൻ

അന്തരിച്ച സാഹിത്യ പ്രതിഭ എം ടി വാസുദേവൻ നായർക്ക് വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മറ്റൊരാളുമായും താരതമ്യം ചെയ്യാൻ സാധിക്കാത്ത വ്യക്തിത്വമാണ് എംടി വാസുദേവൻ നായരെന്ന് എം വി ഗോവിന്ദൻ അനുസ്മരിച്ചു. എംടി യുഗം അവസാനിച്ചിരിക്കുകയാണ്. എംടിയോട് ചേർത്ത് നിർത്തി താരതമ്യം ചെയ്യാൻ നമുക്ക് ആരുമില്ല. അദ്ദേഹം എഴുതിയ നോവലുകളും ചെറുകഥകളും ചലച്ചിത്ര ഇതിഹാസങ്ങളും ചർച്ച ചെയ്യപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ സാന്നിധ്യത്തെ തിരിച്ചറിഞ്ഞ എഴുത്തുകാരിൽ ഒരാളായിരുന്നു എംടി. പാർട്ടി ശക്തമായ…

Read More

​’വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ സ്റ്റേഷനുകളിൽ പോകണം’; എംവി ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി രം​ഗത്ത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് പരിഹാസ രൂപേണയുള്ള വാക്കുകള്‍. പൊലീസിനെ വിമർശിക്കുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ ശൈലിയെ വനിതാ പ്രതിനിധി പരിഹസിച്ചത്. ഗോവിന്ദൻ മാഷിന്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ പൊലീസ് സ്റ്റേഷനുകളിൽ പോകണമെന്നും സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണെന്നും ആയിരുന്നു വനിത പ്രതിനിധിയുടെ പരിഹാസ വാക്കുകൾ. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്ന് പറഞ്ഞ വനിത പ്രതിനിധി പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ലെന്നും കുറ്റപ്പെടുത്തി. സ്ത്രീകൾക്കും…

Read More

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ വാഹനം അപകടത്തിൽ പെട്ടു ; അപകടം തിരുവനന്തപുരം തിരുവല്ലത്ത്

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം തിരുവല്ലം പാലത്തിൽ വച്ച് അപകടത്തിൽ പെട്ടു. നിയന്ത്രണം തെറ്റി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കോവളത്ത് നടക്കുന്ന സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് സഡൺ ബ്രേക്കിട്ട കാറിന് പിന്നിൽ ഓട്ടോ ഇടിച്ച് കാര്‍ മുന്നോട്ടു നീങ്ങി എംവി ഗോവിന്ദൻ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കാറിന്റെ മുൻ ഭാഗത്തെ കേടുപാടുകളൊഴികെ മൂന്ന് വാഹനങ്ങളിലേയും യാത്രക്കാര്‍ക്ക് പരിക്കില്ല.

Read More

കൊല്ലം കരുനാഗപ്പള്ളിയിലെ സിപിഐഎമ്മിൽ കടുത്ത വിഭാഗീയതയെന്ന് ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് ; ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് എം.വി ഗോവിന്ദൻ

കൊല്ലം കരുനാഗപ്പള്ളിയിലെ പ്രശ്നം പരിഹരിക്കുന്നതിൽ സിപിഐഎം ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് കൊല്ലം ജില്ലാ സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ‘ജില്ലാ നേതൃത്വം സമയോചിതമായി ഇടപെട്ടില്ല. സമ്മേളനം നടത്താൻ എത്തിയ നേതാക്കളെ പൂട്ടിയിട്ടത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. റിപ്പോർട്ട് അവതരണത്തിനു ശേഷം പ്രതിനിധികളോട് സംസാരിക്കുമ്പോഴായിരുന്നു എം.വി ഗോവിന്ദന്റെ വിമർശനം. കരുനാഗപ്പള്ളിയിൽ കടുത്ത വിഭാഗീയതയുണ്ടെന്നാണ് സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്. കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരെയാണ് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം…

Read More

കൊല്ലം കരുനാഗപ്പള്ളി സിപിഐഎമ്മിലെ വിഭാഗീയത ; സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് ജില്ലയിൽ , വിമത വിഭാഗവുമായി ചർച്ച നടത്തിയേക്കും

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​ സി.പി.ഐ.എമ്മിലെ വിഭാഗീയത മറനീക്കി പുറത്ത് വന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് ജില്ലയിലെത്തി നേതാക്കളെ കാണും. ജില്ല കമ്മിറ്റി ഓഫീസിലെത്തുന്ന ഗോവിന്ദൻ വിമതരെ നേരിൽ കാണാനും ചർച്ച നടത്താനും സാധ്യതയുണ്ട്. സി.പി.ഐ.എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്​ വേ​ദി ഒ​രു​ങ്ങു​ന്ന കൊ​ല്ലം ജി​ല്ല അ​തി​രൂ​ക്ഷ വി​ഭാ​ഗീ​യ​ത​യു​ടെ കേ​ന്ദ്ര​മാ​യ​ത്​ സി.​പി.​ഐ.എ​മ്മി​ന് തലവേദനയാവുകയാണ്. ഏ​താ​നും വ​ർ​ഷം മു​മ്പ്​ എ​റ​ണാ​കു​ള​ത്ത്​ വി​ഭാ​ഗീ​യത ക​ടു​ത്ത​പ്പോ​ൾ അ​ന്ന്​ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന എം.​വി. ഗോ​വി​ന്ദ​ൻ ജി​ല്ല സെ​ക്ര​ട്ട​റി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​ന്​ സ​മാ​ന​മാ​യ…

Read More

കൊല്ലം കരുനാഗപ്പള്ളിയിലെ സിപിഐഎം വിഭാഗീയത ; ഇടപെടലുമായി സംസ്ഥാന നേതൃത്വം , എം.വി ഗോവിന്ദൻ നാളെ കൊല്ലത്ത്

കൊല്ലം കരുനാഗപ്പള്ളിയിലെ സിപിഐഎം വിഭാഗീയതയിൽ സിപിഐഎം സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നാളെ ജില്ലയിലെത്തും.സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മറ്റിയും യോഗം ചേരും. വിമതരുമായി ചർച്ച നടത്താനും സാധ്യതയുണ്ട്. കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ വാർത്താ സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ല. സംഘടാ തലത്തിൽ തന്നെ നടപടി ഉറപ്പാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു….

Read More

പി.സരിൻ സിപിഐഎമ്മിൽ ; പാർട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

പാലക്കാട് ഉപെതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി സ്റ്റെതസ്കോപ്പ് ചിഹ്നത്തില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. രാവിലെ തിരുവനന്തപുരത്ത് എകെജി സെന്‍ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനും എകെബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു.പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സരിന്‍ സംഘടനാ തലത്തിൽ പ്രവർത്തിക്കും, ഘടകവും മറ്റ് ചുമതലകളും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം ; കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുന്നു , പ്രതിഷേധം ശക്തമാക്കുമെന്ന് എം.വി ഗോവിന്ദൻ

വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളിൽ ഉയരുമെന്ന് എംവി ഗോവിന്ദൻ. കേരളത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പുനരധിവാസത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. കേരളത്തിന് അകത്തും പുറത്തുമുളള ആളുകൾ സഹായ വാഗ്ധാനങ്ങൾ ചെയ്തിട്ടുണ്ട്. ലോക മാതൃകയിൽ പുനരധിവാസം ചെയ്യും. വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമർഷമാണ്. വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയിൽ പെടുത്തിയാലും കേരളത്തിന് സഹായം കിട്ടണം. അത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമാണ്. രാഷ്ട്രീയ കാരണങ്ങൾ…

Read More

ഇ.പി ജയരാജൻ്റെ പുസ്തക വിവാദം ; ഇ.പി പറഞ്ഞതിനെ പാർട്ടി വിശ്വസിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ

പുസ്തകവിവാ​​ദത്തിൽ ഇ.പി ജയരാജൻ പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദ​ൻ. ആളുകൾ രചന നടത്താനും പുസ്തകം എഴുതാനും പാർട്ടിയോട് മുൻകൂർ അനുവാദം വാങ്ങേണ്ട കാര്യമില്ല. ഇ.പി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പാർട്ടിയുമായി ആലോചന വേണം. ഇ.പി പുസ്തകം എഴുതി പൂർത്തിയാക്കിയില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ബാഗ് വിവാദം അടഞ്ഞ അധ്യായമല്ല ; പാലക്കാട് വോട്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

ബാഗ് വിവാദം എൽഡിഎഫിന് വോട്ട് ആകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബാഗ് വിഷയം ഉപേക്ഷിക്കേണ്ടതല്ലെന്നും അടഞ്ഞ അധ്യായമല്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ബാഗ് വിഷയത്തിൽ താൻ പറഞ്ഞതാണ് പാർട്ടി നിലപാട്. അതല്ലാത്ത ഒരു അഭിപ്രായ പ്രകടനവും പാർട്ടിയുടേതല്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ബാഗ് വിഷയത്തിൽ കൃഷ്ണദാസിന് ഭിന്നാഭിപ്രായമാണുള്ളത്. ഇതിനോടുള്ള ചോദ്യത്തോടായിരുന്നു എംവി ​ഗോവിന്ദൻ്റെ പ്രതികരണം. ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ല. ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണ്. നീല ബാഗും ചുവന്ന ബാഗും എല്ലാം…

Read More