എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി

അനാരോഗ്യത്തെ തുടർന്ന് മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തദ്ദേശ സ്വയംഭരണ- എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദനെ തെരഞ്ഞെടുത്തു. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ഇതോടെ ഗോവിന്ദന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷം ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കണ്ണൂരിൽ നിന്നുള്ള നേതാവിനെ തന്നെ സംസ്ഥാന സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. എം.വി ഗോവിന്ദൻ, എം.എ ബേബി,…

Read More