
‘കരാർ എങ്ങനെ പുറത്തു പറയും’; വീണയുടെ ഐടി കമ്പനി ഇപ്പോൾ ഇല്ലെന്ന് എം.വി ഗോവിന്ദൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ ഐടി കമ്പനി ഇപ്പോൾ ഇല്ലെന്നും രണ്ടു കമ്പനികൾ തമ്മിൽ ഏർപ്പെടുന്ന കരാർ എങ്ങനെ പുറത്തു പറയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയുമായി ബന്ധപ്പെട്ടു നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനി വാങ്ങിയ പണത്തിനു സേവനം നൽകിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അക്കൗണ്ട് പാർട്ടിയുടെ കണക്കിൽപെടുത്തേണ്ട. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കുന്നതിൽ എതിർപ്പില്ല. പാർട്ടിക്ക് ഒന്നും മറച്ചു വയ്ക്കാനില്ല. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യം…