
ബൈക്കിന് പോകാൻ സൈഡ് കൊടുത്തില്ല ; ട്രാക്ടർ ഡ്രൈവറെ യുവാക്കൾ മർദിച്ച് കൊലപ്പെടുത്തി , സംഭവം ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ
മോട്ടോർ സൈക്കിളിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ട്രാക്ടർ ഡ്രൈവറെ മർദ്ദിച്ച് കൊന്ന് യുവാക്കൾ. ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 25 വയസ് മാത്രമുള്ള യുവാവാണ് കൊല്ലപ്പെട്ടത്. ദിയോബന്ദിലെ പഞ്ചസാര മില്ലിലെ ജീവനക്കാരനും സൈദ്കാളൻ സ്വദേശിയുമായ നവീൻ കുമാറാണ് കൊല്ലപ്പെട്ടത്. വയലിൽ നിന്നുള്ള കരിമ്പ് പഞ്ചസാര മില്ലിൽ എത്തിച്ച് മടങ്ങുമ്പോഴാണ് സംഭവം. നഗർ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ അഖ്ലോറിൽ വച്ചാണ് ബൈക്കിലെത്തിയ യുവാക്കൾ നവീൻ കുമാറിനെ തടഞ്ഞത്. ഇരു കൂട്ടരും തമ്മിൽ സൈഡ് നൽകുന്നതിനേ…