
ഒമാനിലെ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കി മുവാസലാത്ത്
ഒമാനിലെ ആദ്യ ഇലക്ട്രിക് ബസ് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് മുവാസലാത്തിന്റെ ഈ ശ്രമമെന്ന് അധികൃതർ പറഞ്ഞു. സാങ്കേതിക ഗവേഷണം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത മേഖലയെ ഡീകാർബണൈസ് ചെയ്യുന്നതിനുമായി അന്താരാഷ്ട്ര പങ്കാളികളുമായി രണ്ട് നിർണായക സഹകരണ പരിപാടികളിലും കമ്പനി ഒപ്പുവെച്ചിട്ടുണ്ട്. ആദ്യത്തെ ഇലക്ട്രിക് പൊതുഗതാഗത ബസ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് അൽ മഹാ പെട്രോളിയം പ്രൊഡക്ട്സ് മാർക്കറ്റിങ് കമ്പനിയുമായി ദിവസങ്ങൾക്ക് കരാർ ഒപ്പിട്ടിരുന്നു. രാജ്യത്തെ കാർബൺ ബഹിർഗമനം കുറക്കുന്നതിനും ഹരിത ഊർജ പരിഹാരങ്ങൾ…