
മുവൈലയിൽ ഇനിമുതൽ സൗജന്യ പാർക്കിങ് ഇല്ല
എമിറേറ്റിലെ പ്രധാന വാണിജ്യ, റസിഡൻഷ്യൽ ഏരിയകളിലൊന്നായ മുവൈലയിൽ ഇനിമുതൽ സൗജന്യ പാർക്കിങ് അനുവദിക്കില്ല. പൊതു അവധി ദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കാനാണ് ഷാർജ മുനിസിപ്പാലിറ്റി തീരുമാനം. വാണിജ്യ, റസിഡൻഷ്യൽ മേഖലകൾ ചേർന്ന മുവൈലയിൽ പാർക്കിങ് ഇടങ്ങൾക്കായുള്ള ആവശ്യകത വലിയ തോതിൽ വർധിച്ച സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. ഇതിനായി പുതിയ പാർക്കിങ് സമയവും ഫീസ് നിരക്കുകളും രേഖപ്പെടുത്തിയിട്ടുള്ള നീല സൈൻ ബോർഡുകൾ മുവൈലയിലുടനീളം മുനിസിപ്പാലിറ്റി സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ പാർക്കിങ് സ്ഥലങ്ങളുടെ കാര്യക്ഷമമായ ഉപയോഗം…