മുട്ടിൽ മരംമുറി കേസ്; അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്ത് നിന്ന് മാറ്റണെമെന്ന ആവശ്യം, തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തൽ

മുട്ടിൽ മരംമുറിക്കേസ് അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ഡിവൈഎസ്പി വി.വി.ബെന്നിയുടെ ആവശ്യം കേസ് അന്വേഷണത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. കേസിൽ അഗസ്റ്റിൻ സഹോദരന്മാരെ അറസ്റ്റു ചെയ്യുകയും നിർണായക തെളിവുകൾ ശേഖരിക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനാണ്, ചുമതലയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത്. മരങ്ങളുടെ കാലപ്പഴക്കം നിർണയിക്കാൻ ഡിഎൻഎ പരിശോധന അടക്കം പൂർത്തിയാക്കി, കുറ്റപത്രം നൽകുന്നതിലേക്ക് കടക്കുമ്പോഴാണ് വി.വി.ബെന്നിയുടെ പിൻവാങ്ങൽ. താനൂർ കസ്റ്റഡി കൊലക്കേസുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങൾ ബെന്നിയ സമ്മർദത്തിലാക്കിയെന്നാണ് വിവരം. ഇതേ തുടർന്നാണ് മുട്ടിൽ മരംമുറിക്കേസിൻ്റെ ചുമതലയിൽ നിന്ന് ഒഴിവാക്കിത്തരണം…

Read More