മുട്ടിൽ മരംമുറി കേസ്; അഡ്വ. ജോസഫ് മാത്യുവിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

വയനാട് മുട്ടിൽ മരംമുറി കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. ജോസഫ് മാത്യൂവിനെയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. നേരത്തെ പബ്ലിക് പ്രോസിക്യൂട്ടർ ആയിരിക്കെ മരംമുറി നിയമപരമല്ലെന്ന് നിലപാടെടുത്ത ആളാണ് അഡ്വ. ജോസഫ് മാത്യു. നാളെ ബത്തേരി കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.

Read More

മുട്ടിൽ മരംമുറി കേസ്; കുറ്റപത്രം സമർപ്പിക്കുന്നതിൽ വനം വകുപ്പ് നിയമോപദേശം തേടി

മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ വനം വകുപ്പ് നിയമോപദേശം തേടി. പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതിനാൽ വനംവകുപ്പ് തുടർ നടപടി സ്വീകരിക്കണോ എന്നതിലാണ് വ്യക്തത തേടിയത്. മെല്ലപ്പോക്ക് വാർത്തയായതോടെ കെഎൽസി നടപടികൾ വേഗത്തിലാക്കാൻ റവന്യൂവകുപ്പ് നീക്കം തുടങ്ങി.മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പ് 43 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അനുവാദമില്ലാതെ പട്ടയഭൂമിയിലെ മരം മുറിച്ചതടക്കം കുറ്റങ്ങളാണ് ചുമത്തിയത്. മരം കണ്ടുകെട്ടുന്നതടക്കം നടപടികൾ പൂർത്തിയാക്കി. അന്വേഷണവും പൂർത്തിയായി എന്ന് വനംവകുപ്പ് അവകാശപ്പെടുന്നു. പക്ഷേ, ഇതുവരെ…

Read More