
മുത്തപ്പൻ തിരുവപ്പന മഹോത്സവം സമാപിച്ചു; പങ്കെടുത്ത് നൂറുകണക്കിന് വിശ്വാസികൾ
യുഎഇ അയ്യപ്പ സേവ സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ പതിനാലാമത് മുത്തപ്പൻ തിരുവപ്പന മഹോത്സവം സമാപിച്ചു. മലയിറക്കൽ ചടങ്ങോടെയായിരുന്നു അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിലെ ആഘോഷങ്ങളുടെ തുടക്കമായത്. ഹാളിൽ പ്രത്യേകം തയാറാക്കിയ കോവിലിലായിരുന്നു ഉത്സവം.മുത്തപ്പൻ വെള്ളാട്ടം, മുടിയഴിക്കൽ, ഗണപതിഹോമം, കലശം വരവ്, പള്ളിവേട്ട തുടങ്ങിയ ചടങ്ങുകൾ എല്ലാം ആഘോഷത്തിന്റെ ഭാഗമായി ഒരുക്കി. കേരളത്തിൽ നിന്നുള്ള കലാകാരന്മാരാണ് ആഘോഷങ്ങൾക്ക് എത്തിയത്. പ്രയാസങ്ങൾ മുത്തപ്പനോട് ഏറ്റു പറഞ്ഞ് നിർവൃതിയടയാൻ വിവിധ എമിറേറ്റുകളിൽ നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ എത്തിയിരുന്നു. പറശ്ശിനിക്കടവിന്…